ഹൈദരാബാദ്: മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പച്ചയായ ലംഘനമാണെന്നാരോപിച്ച് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു.
തെരഞ്ഞെടുപ്പുചട്ടം നഗരത്തിന് മൊത്തമായി ബാധകമല്ലെങ്കിലും, അസ്ഹറുദ്ദീനെ ഉൾപ്പെടുത്താനുള്ള ശ്രമം ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും ബിജെപി പറയുന്നു.
തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും ബിജെപി ആരോപിക്കുന്നു. അസ്ഹറുദ്ദീൻ മന്ത്രിയാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതാണെങ്കിലും സർക്കാരോ കോൺഗ്രസ് പാർട്ടിയോ അസ്ഹറുദ്ദീനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.